JHL

JHL

കുമ്പള പഞ്ചായത്ത് കൊപ്പളം വാർഡിൽ ലീഗ് നേതാവായ മുൻ മെമ്പർ വിമത സ്ഥാനാർത്ഥിയെ പിന്തുണക്കുന്നു എന്ന് ആരോപണം ; ലീഗ് ഹൗസിൽ ഇരുത്തി ഔദ്യോഗിക സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്ന് എഫ് ബി പോസ്റ്റ്

കുമ്പള(True News 8 December 2020) : കുമ്പള പഞ്ചായത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ മൽസരം നടക്കുന്ന കൊപ്പളം വാർഡിൽ ലീഗി‌ന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റെബലിനെ നിർത്തിയത് മുസ്ലിം ലീഗ് നേതാവായ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെന്ന് ആരോപണം. റെബലിന് ഒത്താശ ചെയ്തു കൊടുക്കുന്നത് മുൻ മെമ്പറാണെന്ന ആരോപണം ശക്തമായപ്പോഴാണ് അദ്ധേഹത്തെ കൊണ്ട് തന്നെ ലീഗ് ഹൗസിൽ നിന്ന് ഔദ്യോഗിക സ്ഥാനാർത്ഥി ക്ക് അനുകൂലമായി പറയുന്ന വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശക്തമായ ത്രികോണ മൽസരം നടക്കുന്ന വാർഡാണ് ഇത്. കഴിഞ്ഞ പ്രാവശ്യം വെൽഫെയർ പാർട്ടി യുടെ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എൽ ഡി എഫ് തൊട്ടടുത്ത് മൂന്നാം സ്ഥാനത്തും.

No comments