JHL

JHL

ജെ എച്ച് എല്‍ ബില്‍ഡേഴ്‌സിന്റെ വില്ല പ്രോജക്ടുകള്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കും

കുമ്പള (True News 25 December 2020): പ്രമുഖ ബിൽഡേഴ്‌സ് കമ്പനിയായ ജെ എച്ച് എൽ ബിൽഡേഴ്സിന്റെ രണ്ട് വില്ല പ്രോജക്ടുകൾ ഉടൻ പണി ആരംഭിക്കും.
മൊഗ്രാൽ ദേശിയ പാതയിൽ നിന്ന് നൂറ്റമ്പത് മീറ്റർ മാത്രം ദൂരമുള്ള എം.സി കോമ്പൗണ്ടിലാണ് ഒരു പദ്ധതി ആരംഭിക്കുന്നത്. ജെ എച്ച് എൽ - എം സി വില്ലാസ് എന്ന പേരിലാണ് ഇത് നടപ്പിലാക്കുക. രണ്ട് ബെഡ് റൂമോട് കൂടിയ ഒറ്റ നില വീടും നാല് ബെഡ് റൂമുകളുള്ള ഇരു നില വീടുമാണ് തയ്യാറാക്കുന്നത്.പത്ത് വീടുകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.  

കൂടാതെ ആരിക്കാടി ദേശിയ പാതയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കളത്തൂർ ദണ്ഡഗോളിയിലാണ് വേറൊരു പ്രോജക്ടിന് തുടക്കം കുറിക്കുന്നത്. ജെ എച്ച് എൽ സർദാർ വില്ലാസ് എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. 

ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് ജെ എച്ച് എൽ ബിൽഡേഴ്‌സ് പാർട്ട്ണർമാരായ ഇസ്മായിൽ മൂസ , അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ അറിയിച്ചു.



No comments