ഒന്നേ കാൽ കോടി രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശി ഉൾപ്പെടെ മൂന്നുപേർ കണ്ണൂർ വിനത്താവളത്തിൽ പിടിയിൽ
കണ്ണൂർTrue News, Jan 13,2021): ഒന്നേ കാൽ കോടി രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശി ഉൾപ്പെടെ മൂന്നുപേർ കണ്ണൂർ വിനത്താവളത്തിൽ പിടിയിൽ . മലദ്വാരത്തിലും മറ്റുമായി ഒളിപ്പിച്ചുകടത്തിയ സ്വർണമാണ് പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി ബഷീർ അബാസ്, കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് അഷ്റഫ്, കോഴിക്കോട് കക്കട്ടിൽ സ്വദേശി റഷീദ് എന്നിവരിൽനിന്നാണ് 1.20 കോടിരൂപ വിലവരുന്ന 2389 ഗ്രാം സ്വർണം പിടികൂടിയത്.
മുഹമ്മദ് അഷ്റഫിൽനിന്ന് 591 ഗ്രാമും റഷീദിൽനിന്ന് 983 ഗ്രാമും ബഷീർ അബാസിൽനിന്ന് 815 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മൂന്നുപേരും. മുഹമ്മദ് അഷ്റഫ് ബഹറിനിൽനിന്നും മറ്റു രണ്ടുപേർ ദുബായിൽനിന്നുമാണ് എത്തിയത്. കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
മുഹമ്മദ് അഷ്റഫ് സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.
മറ്റു രണ്ടുപേരും സ്വർണം ട്രോളിബാഗിനുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസ്, എസ്.നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, കെ.ഹബീബ്, ജോയ് സെബാസ്റ്റ്യൻ, മനോജ് കുമാർ യാദവ്, മല്ലിക കൗശിക്ക്, ഹവിൽദാർ കെ.ടി.എം. രാജൻ എന്നിവർ നേതൃത്വം നൽകി.
Post a Comment