JHL

JHL

ഗൂഗിളിൽ തൊഴിലാളി യൂണിയൻ കൊടി കുത്തി

(www.truenewsmalayalam.com 05-01-2021): ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെയും, മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെയും ജോലിക്കാര്‍ ചേര്‍ന്ന് പുതിയ യൂണിയന്‍ പ്രഖ്യാപിച്ചു. മാനേജ്‌മെന്റും ജോലിക്കാരുമായുള്ള അകല്‍ച്ച പുതിയ തലത്തിലേക്കെത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത് എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്. തങ്ങളുടെ സംഘടനയിലേക്ക് എല്ലാ ജോലിക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ചേരാമെന്നും യൂണിയന്‍ അറിയിച്ചു. ഇതില്‍ സ്ഥാനമാനങ്ങളുടെ വലുപ്പച്ചെറുപ്പങ്ങള്‍ പരിഗണിക്കില്ലെന്നാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതിന്റെ സംഘാടകര്‍ക്ക് യൂണിയന്‍ നടത്തിക്കൊണ്ടുപോകുന്നതിന് പണം നല്‍കും. യൂണിയന് ഒരു ഡയറക്ടേഴ്‌സ് ബോര്‍ഡും ഉണ്ടാകും.

ഗൂഗിളിനെപ്പോലെ ഇത്ര ഭീമന്‍ അമേരിക്കന്‍ കമ്പനികളില്‍ വളരെ വിരളമായി മാത്രമാണ് യൂണിയനുകള്‍ ഉള്ളത്. പുതിയ സംഘടനയ്ക്ക് കമ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക, അഥവാ സിഡബ്ല്യുഎയുടെ പിന്തുണയുമുണ്ട്. സിഡബ്ല്യുഎ അടുത്തിടെ ടെക്‌നോളജി കമ്പനികള്‍ക്കായി പുതിയൊരു വിഭാഗം തുറന്നിട്ടുണ്ട്, അതിന്റെ പേര് കോഡ്-സിഡബ്ല്യുഎ (CODE-CWA) എന്നാണ്. ആല്‍ഫബറ്റ് വര്‍ക്കേഴ്‌സ് യൂണിയനില്‍ ചേരുന്ന എല്ലാവരും സ്വാഭാവികമായി സിഡബ്ല്യൂഎ ലോക്കല്‍ 1400 (CWA Local 1400)  എന്ന വിഭാഗത്തിലും അംഗങ്ങളാകും.

No comments