JHL

JHL

കാർ പുഴയിലേക്ക് മറിഞ്ഞു ; യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു (www.truenewsmalayalam.com): ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കാട്ടിപ്പള്ള സ്വദേശി അഷ്റഫും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. 

 എൻ. എച്ച് 66 ൽ ഹലയങ്കടി പാവഞ്ചേ പാലത്തിലെത്തിയപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് നന്ദിനി പുഴയിലേക്ക് പതിച്ചു.

തുടർന്ന് മുങ്ങാൻ തുടങ്ങുന്ന കാറിൽ നിന്ന് രണ്ട്  പേരും നീന്തി കരക്ക്‌  കയറുകയായിരുന്നു.

 പുഴയിൽ വീണ കാർ മുങ്ങുന്നതിന് മുമ്പ് വാതിൽ തുറന്ന് രക്ഷപെടാൻ കഴിഞ്ഞത് കാരണം ദുരന്തം ഒഴിവായെന്ന് രക്ഷപ്പെട്ട അഷ്‌റഫ് പറഞ്ഞു. 

 

 


No comments