JHL

JHL

വ്യാപാര-ഭക്ഷണശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താന്‍ സംഘ്പരിവാര്‍

(www.truenewsmalayalam.com 05-01-2021): വ്യാപാര-ഭക്ഷണശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താന്‍ സംഘ്പരിവാര്‍ തീരുമാനം. കേരളത്തില്‍ വ്യാപകമായി മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്ന നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കുവാനും കീഴ്‌പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഇസ്‌ലാമിക മതാചാരപ്രകാരം മുസ്ലിമിനാല്‍ ബലി നല്‍കപ്പെട്ട മാംസം ഇതര മതസമൂഹത്തില്‍ പെട്ടവര്‍ക്ക് വിശ്വാസപരമായി സ്വീകാര്യമല്ലാത്തതാണ്. ‘ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാല്‍ മുദ്ര’ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഹിന്ദു ഐക്യ വേദി ആരോപിച്ചു. സംസ്ഥാന സമിതി ചേര്‍ന്ന ശേഷമാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.

No comments