JHL

JHL

മാലിക്ക് ദീനാർ പള്ളിയിലേക്ക് നേർച്ചയായി ലഭിച്ച കുതിര കൗതുകമാവുന്നു

കാസറഗോഡ്(True News, Jan 6, 2020): തളങ്കര മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളിയിൽ നേർച്ചയായി നൽകിയ കുതിര നാട്ടുകാർക്ക് കൗതുകമാവുന്നു. കർണാടക തുംകൂർ സ്വദേശി മുഹമ്മദ് ഷംസീറാണ് ആൺകുതിരയെ നേർച്ചയായി നൽകിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ഈ ആരാധനാലയത്തിലേക്ക് വിവിധ വസ്തുക്കൾ നേർച്ചയായി സമർപ്പിക്കാറുണ്ടെങ്കിലും കുതിരയെ നൽകുന്നത് അപൂർവമാണ്. ഉദ്ദേശിച്ച കാര്യം നടന്നാൽ മാലിക് ദീനാർ പള്ളിയിലേക്ക് ഒരു കുതിരയെ നൽകാമെന്ന് അദ്ദേഹം നേർന്നിരുന്നു.
അത് പൂർത്തിയായതിന്റെ ഉപകാരസ്മരണാർഥമാണ് കുതിരയെ ഇവിടേക്കെത്തിച്ച് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. നേർച്ചയായി കിട്ടിയ കുതിരയെ എന്തുചെയ്യണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പള്ളിക്കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും വൈസ് കെ.എം.മുഹമ്മദ് ബഷീർ വോളിബോൾ പറഞ്ഞു 
കുതിരയെ പരിപാലിക്കുന്നതിനും മറ്റു നിലവിൽ പള്ളിയിൽ സംവിധാനമില്ല.അതിനാൽ തന്നെ ലേലം ചെയ്തു വിൽക്കാനാവും സാധ്യത.
 

No comments