JHL

JHL

കാട്ടുതീ പ്രതിരോധിക്കാനാണെന്ന പേരിൽ റാണിപുരം മലയിലെ പുൽമേട് വനംവകുപ്പ് കത്തിച്ചു

റാണിപുരം(www.truenewsmalayalam.com 06 JANUARY 2021): കാട്ടുതീ പ്രതിരോധിക്കാനാണെന്ന പേരിൽ വിനോദസഞ്ചാര കേന്ദ്രമായ കാസർകോട് റാണിപുരം മലയിലെ പുൽമേട് വനംവകുപ്പ് കത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പശ്ചിമഘട്ട മലനിരയിലുൾപ്പെടുന്ന റാണിപുരം മലയിൽ ഇരുപത് ഹെക്ടർ പുൽമേടാണ് കത്തിച്ചത്. വിനോദ സഞ്ചാരത്തെ ബാധിക്കുന്നതിനൊപ്പം ചെറുജീവികളുടെ ആവാസകേന്ദ്രം ഇല്ലാതാക്കിയെന്നും വിമർശനമുണ്ട്. 

റാണിപുരം മലയിലെ ഇടതൂർന്ന വനത്തിലൂടെ നടന്നു കയറിയെത്തുന്നത് മനം കവരുന്ന പുൽമേട്ടിലാണ്. എല്ലാ വർഷവും ഫയർലൈൻ തെളിച്ചാണ് ഈ പുൽമേടിനെ കാട്ടുതീയിൽ നിന്ന് സംരക്ഷിക്കുന്നത്. എന്നാൽ വനംവകുപ്പിന്റെ ഇത്തവണത്തെ കട്ടുതീ പ്രതിരോധം.

ഒന്നും രണ്ടുമല്ല. ഇരുപത് ഹെക്ടർ പുൽമേട് മുഴുവനായും കത്തിച്ച് കളഞ്ഞു. വേനൽമഴയിൽ പുല്ല് വീണ്ടും തളിർത്തു വരുമെന്നും സർക്കാർ അനുമതിയോടെയാണ് നടപടിയെന്നും വനം വകുപ്പ് വിശദീകരിക്കുന്നു. 

ഇതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കാട്ടുതീ ബാധിച്ച കാടിന്റെ ആകെ വിസ്തൃതിയെക്കാൾ പ്രതിരോധത്തിന്റെ പേരിൽ കാട് കത്തിക്കരുതെന്ന കീഴ് വഴക്കവും ലംഘിക്കപ്പെട്ടു.

No comments