JHL

JHL

ഒന്നര വയസുകാരന്റെ ദുരൂഹ മരണം; കൊലപാതകമെന്ന് പൊലീസ്

ബദിയടുക്ക(www.truenewsmalayalam.com 06 JANUARY 2021): ഒന്നര വയസുകാരന്റെ ദുരൂഹ മരണം; കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന പെര്‍ള കാട്ടുകുക്ക പെര്‍താജെ സ്വദേശിയും കുഞ്ഞിന്‍റെ അമ്മയുമായ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏക മകന്‍ സ്വാത്വികിനെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്.

കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മാനസികാസ്യാസ്ത്യം പ്രകടിപ്പിക്കുന്ന ശാരദ കുടുംബവഴക്കിനെതുടര്‍ന്നാണ് മകനെ കൊന്നതെന്ന് പൊലീസിനോട് പറഞ്ഞു.

No comments