ജിദ്ദ മക്ക കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധന സഹായം വിതരണം ചെയ്തു
മഞ്ചേശ്വരം(www.truenewsmalayalam.com 07 JANUARY 2021): മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് 17 ആം വാർഡിൽ താമസിക്കുന്ന നിർധനരായ ഒരു സഹോദരിയുടെ കല്യാണത്തിനുള്ള കെഎംസിസി ജിദ്ദാ മക്കാ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ സാമ്പത്തിക സഹായം കൈമാറി.
കെഎംസിസി നേതാക്കളായ അസീസ് കുമ്പള, ഹാഷിം കുമ്പള, ജമാൽ കുമ്പള എന്നിവർ ചേർന്ന് എ ബി മൂസ സാഹിബിന് കൈമാറി. കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നത് മുതൽ ജീവകാരുണ്യ രംഗത്ത് സജീവസാന്നിധ്യം നിലനിർത്തി മുന്നേറുകയാണ് കെ എം സി സി. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചു.
Post a Comment