JHL

JHL

വാടക നല്‍കാത്ത 25 ഓളം കടകള്‍ കാസര്‍കോട് നഗരസഭ പൂട്ടി നോട്ടീസ് പതിച്ചു

കാസര്‍കോട്(www.truenewsmalayalam.com 13 JANUARY 2021): കാസര്‍കോട് നഗരസഭയുടെ അധീനതയില്‍ പുതിയ ബസ്സ്റ്റാന്റിലും പഴയ ബസ്സ്റ്റാന്റിലും ഫിഷ് മാര്‍ക്കറ്റിലും പ്രവര്‍ത്തിച്ചുവരുന്ന കെട്ടിട മുറികളില്‍ വാടക നല്‍കാത്ത 25ഓളം മുറികള്‍ നഗരസഭ അധികൃതര്‍ താഴിട്ടുപൂട്ടി. കാസര്‍കോട് നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരം നഗരസഭ റവന്യൂ വിഭാഗം ഓഫീസര്‍ എം.വി റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് ഇന്നലെയും ഇന്നും കട മുറികള്‍ സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചത്. പൂട്ടിയ ശേഷം ഇവിടെ നോട്ടീസ് പതിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയുടെ കീഴില്‍ വര്‍ഷങ്ങളായി പുതിയ ബസ്സ്റ്റാന്റിലും പഴയ ബസ്സ്റ്റാന്റിലും ഫിഷ് മാര്‍ക്കറ്റിലും വാടക കെട്ടിടങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ പല കടകളും വാടക പുതുക്കുകയോ വാടക നല്‍കുകയോ ചെയ്യാത്തതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചുതുടങ്ങിയത്. വാടക ഇനത്തില്‍ ഭീമമായ തുകയാണ് കുടിശ്ശികയായി ഉള്ളത്. 

റവന്യൂ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് കൃഷ്ണകുമാര്‍, ക്ലര്‍ക്കുമാരായ അജീഷ്, റിജേഷ് എന്നിവരും പരിശോധനക്കുണ്ടായിരുന്നു. വാടക കുടിശിക ഉള്ളവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ പറഞ്ഞു. എന്നിട്ടും അടക്കാന്‍ തയ്യാറാവാത്തതിനാലാണ് അധികൃതര്‍ നടപടി ഘട്ടത്തിലേക്ക് നീങ്ങിയത്.

No comments