JHL

JHL

ബായാർ പോസ്ടിഗുംപെ ഭാഗത്ത് കാട്ടുപോത്ത് ; നാട്ടുകാർ പരിഭ്രാന്തിയിൽ

ഉപ്പള (www.truenewsmalayalam.com): ബന്തിയോട് കിഴക്കൻ മേഖലകളിൽ കാട്ടുപോത്ത് ശല്യം വ്യാപകമായതായി പരാതി. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്ത് സ്വൈരവിഹാരം നടത്തുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. 

ബായാര്‍ പൊസടിഗുംപെ, പഞ്ച, ആട്ടികുക്കെ എന്നീ പ്രദേശങ്ങളിലാണ്‌ കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാരെ പരിഭ്രാന്തരാക്കുന്നത്‌. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഈ പ്രദേശത്ത്‌ കാട്ടുപോത്തിനെയും പോത്തിൻ കുട്ടിയേയും കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നാലു ദിവസം മുമ്പ്‌ സുബ്രഹ്‌മണ്യ ആട്ടിക്കുക്കെയുടെ നെല്‍കൃഷിയെല്ലാം കാട്ടുപോത്ത്‌ നശിപ്പിച്ചിരുന്നു. നാട്ടുകാരെ ഭീതിയിലാക്കിയുള്ള കാട്ടുപോത്തിന്റെ സാന്നിധ്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ അധികൃതരോട്‌ ആവശ്യപ്പെടുന്നത്‌.ഭീതിയിലായ  പലരും വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്‌.

No comments