JHL

JHL

പതാക ഉയർന്നു; കുമ്പളയിൽ അഞ്ചു ദിവസം ആരവങ്ങളില്ലാത്ത ഉത്സവം

കുമ്പള(www.truenewsmalayalam.com 14 JANUARY 2021): കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് പതാക ഉയർന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ദേലംപാടി ഗണേഷ് തന്ത്രിയുടെ കാർമ്മികത്വത്തിലാണ് ധ്വജാരോഹണം നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഭക്തജനങ്ങളും ധ്വജാരോഹണത്തിന് സാക്ഷികളായി.       

പതിനായിരങ്ങൾ പങ്കെടുക്കുന്ന ജില്ലയിലെ സുപ്രധാന ഉത്സവങ്ങളിലൊന്നാണ് കുമ്പള വെടിക്കെട്ടുത്സവം. ജനുവരി 18 ന് രാത്രിയോടെ സമാപിക്കുന്ന ഉത്സവത്തിന് കൊവിഡ് മാനദണ്ഡങ്ങൾ സമ്പൂർണമായും പാലിക്കേണ്ടതിനാൽ ക്ഷേത്രക്കമ്മിറ്റി പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചകളോളം നീണ്ടു നിൽക്കാറുള്ള അന്നദാനം ഈ വർഷം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. എങ്കിലും സുപ്രധാന വഴിപാടായ വെടിക്കെട്ട് ഞായറാഴ്ച രാത്രി നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഉത്സവമായിട്ടും കുമ്പള ടൗണിന് മുമ്പുണ്ടായിരുന്നതുപോലുള്ള ഉണർവ് ഇനിയും ഉണ്ടായിട്ടില്ല.

No comments