JHL

JHL

ഇന്ന് പതാക ഉയരും;കുമ്പള വെടിക്കെട്ടുത്സവം ഞായറാഴ്ച

കുമ്പള: കുമ്പളയിലെ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാർഷിക വെടിക്കെട്ടുത്സവത്തിന് വ്യാഴാഴ്ച രാവിലെ പതാക ഉയരും. ഞായറാഴ്ച രാത്രിയാണ് വെടിക്കെട്ട്. എല്ലാ വർഷവും നടന്നു വരുന്ന ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്താറ്. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആചാരപരമായ കാര്യങ്ങളിലേക്ക്‌ മാത്രമായി ഉത്സവ പരിപാടികൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നേരത്തെത്തന്നെ അറിയിച്ചിട്ടുണ്ട്.         പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ ദിവസവും പരിപാടികൾ രാത്രി പത്തു മണിയോടെ തീർക്കാനാണ് കമ്മിറ്റി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വെടിക്കെട്ടിന് നേർച്ച സ്വീകരിക്കുന്നതിനും മറ്റും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രത്തിനകത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.         വിവിധ സംസ്ഥാനങ്ങളിൽ നിന്നും കുമ്പള വെടിക്കെട്ടുത്സവത്തിന് പതിവായി എത്താറുള്ള  ഭക്തജനങ്ങൾ ഈ വർഷം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. അതേ പോലെ ഡിസംബർ അവസാനവാരം തന്നെ പാതയോരങ്ങളിൽ നിലയുറപ്പിക്കാറുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഈ വർഷം എത്തിയില്ല. ചന്തയില്ലാത്ത ചരിത്രത്തിലെ ആദ്യത്തെ വെടിക്കെട്ടുത്സവമായിരിക്കും ഇപ്രാവശ്യത്തേതെന്ന് നാട്ടുകാർ പറയുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റു സാംസ്കാരിക, കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

No comments