JHL

JHL

കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി പി എം - ബി ജെ പി സഖ്യം; സി പി എമ്മിനകത്ത് പ്രതിഷേധം ശക്തം

കുമ്പള(www.truenewsmalayalam.com 09 JANUARY 2021): കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി പി എം - ബി ജെ പി സഖ്യവുമായി ബന്ധപ്പെട്ട് സി പി എം പ്രാദേശിക ഘടകങ്ങൾക്കിടയിൽ പ്രതിഷേധം ശക്തം. പരസ്യമായ ഈ അവിശുദ്ധ കുട്ടുകെട്ടിനെതിരെ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ മുമ്പോട്ട് വന്നതായാണ് വിവരം. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് കുമ്പള, ബംബ്രാണ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഏതാനും അംഗങ്ങളും സ്ഥാനങ്ങൾ രാജിവച്ചതായി വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഭ്യൂഹം പരന്നുവെങ്കിലും പാർട്ടി ഇത് നിരാകരിച്ചു. പാർട്ടിക്കകത്തു നിന്നു കൊണ്ടു തന്നെ തങ്ങൾക്കുള്ള പ്രതിഷേധം ഒറ്റക്കെട്ടായി മേൽഘടകങ്ങളെ അറിയിച്ചതായി ഭാരവാഹികൾ  പറഞ്ഞു.          

വ്യാഴാഴ്ച സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തപ്പോഴാണ് സി പി എമ്മും ബി ജെ പിയും പരസ്പര ധാരണയോടെ ഒറ്റക്കെട്ടായി വോട്ടു ചെയ്തത്. ഒരു സി പി എം അംഗവും രണ്ട് സി പി എം സ്വതന്ത്രരും കൂടി മൂന്ന് അംഗബലം മാത്രമുള്ള പഞ്ചായത്തിൽ സി പി എം സ്വതന്ത്ര വനിത സ്ഥാനാർത്ഥി യു ഡി എഫ് വനിത സ്ഥാനാർത്ഥിക്കെതിരെ പന്ത്രണ്ട് വോട്ടുകൾ നേടിയാണ് വിജയിച്ചത്. പ്രത്യുപകാരമായി രണ്ട് ബി ജെ പി വനിത സ്ഥാനാർത്ഥികളെ സി പി എം പരസ്യമായി പിന്തുണക്കുകയും ചെയ്തു. ഭരണകക്ഷിയായ യു ഡി എഫിനെ ചെയർമാൻ സ്ഥാനങ്ങളിലെത്തുന്നത് തടയാനായിരുന്നു ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ഈ ഒത്തുകളി.


Sponsored News

കണ്ണൂർ യൂനിവേഴ്സിറ്റി എസ് ഡി ഇ / പ്രൈവറ്റ് ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം

കുമ്പള: കണ്ണൂർ യൂനിവേഴ്സിറ്റി എസ് ഡി ഇ / പ്രൈവറ്റ് ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം.

കൊവിഡ് പശ്ചാത്തലത്തിൽ ഏറെ വൈകിയാണ് യൂനിവേഴ്സിറ്റി ബിരുദ/ ബിരുദാനന്തര കോഴ്സകൾക്ക് അപേക്ഷ ക്ഷണിച്ചത്. പിഴയോട് കൂടി അപേക്ഷിക്കാനുള്ള അവസരമാണ് ജനുവരി 25. ഏപ്രിൽ അവസാന വാരത്തിലോ മെയ് ആദ്യവാരത്തിലോ ആണ് ഒന്നാം വർഷ ബിരുദ പരീക്ഷകൾ നടക്കുക.

കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബി.കോം, ബി എ ഇംഗ്ലീഷ് കോഴ്സുകൾക്ക്  കുമ്പള മഹാത്മ കോളേജിൽ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് മഹാത്മ കോളേജ് ഓഫീസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടക്കേണ്ട ഫീസിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് 9895963343; 9895150 237 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

No comments