JHL

JHL

ഹോട്ടലുകൾ ഇനി രാത്രി 10 വരെ

കാസർകോട്(www.truenewsmalayalam.com 09 JANUARY 2021): ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 10 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. അൺലോക്കുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിലെ എല്ലാ നിർദ്ദേശങ്ങളും ജില്ലയിലും ബാധകമാണ്.  

നേരത്തേ ഹോട്ടലുകൾ 9ന് അടക്കണമെന്ന നിർദേശത്തിനെതിരെ ഹോട്ടലുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതായായിരുന്നു പരാതി.യോഗത്തിൽ ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, എഡിഎം എൻ.ദേവീദാസ്, ഡിഎംഒ ഡോ. എ.വി. രാംദാസ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

No comments