JHL

JHL

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ് ഐ യെ അസഭ്യം പറയുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.


കുമ്പള(True News, Jan 09,2021) : മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ് ഐക്കുനേരെ കയ്യേറ്റ ശ്രമവും അസഭ്യം പറയലും നടത്തിയതിനു രണ്ടു പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച് വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ കേസെടുക്കുകയും   അറസ്റ്റു ചെയ്യുകയും ചെയ്തു. ടൗണിൽ   മാസ്ക് ധരിക്കാതെ പരസ്യമായി നടക്കുകയായിരുന്ന രണ്ടു യുവാക്കളെ ചോദ്യം ചെയ്ത എസ്ഐ സന്തോഷ്കുമാറിനെ ഇവർ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയും തള്ളി നിലത്തിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കുമ്പള പൊയക്കരയിലെ സർഫറാസ് (27) കുമ്പള ബദരിയാ നഗറിലെ മുഹമ്മദ് നൗഷാദ് (26) എന്നിവർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും   എസ് ഐ സന്തോഷ് കുമാറിന്റെ പരാതിയിലാണ് നടപടി 

Sponsored News:

കണ്ണൂർ യൂനിവേഴ്സിറ്റി ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം

കണ്ണൂർ യൂനിവേഴ്സിറ്റി എസ് ഡി ഇ / പ്രൈവറ്റ് ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം.

കൊവിഡ് പശ്ചാത്തലത്തിൽ ഏറെ വൈകിയാണ് യൂനിവേഴ്സിറ്റി ബിരുദ/ ബിരുദാനന്തര കോഴ്സകൾക്ക് അപേക്ഷ ക്ഷണിച്ചത്. പിഴയോട് കൂടി അപേക്ഷിക്കാനുള്ള അവസരമാണ് ജനുവരി 25. ഏപ്രിൽ അവസാന വാരത്തിലോ മെയ് ആദ്യവാരത്തിലോ ആണ് ഒന്നാം വർഷ ബിരുദ പരീക്ഷകൾ നടക്കുക.

കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബി.കോം, ബി എ ഇംഗ്ലീഷ് കോഴ്സുകൾക്ക്  കുമ്പള മഹാത്മ കോളേജിൽ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് മഹാത്മ കോളേജ് ഓഫീസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടക്കേണ്ട ഫീസിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

No comments