JHL

JHL

കനത്ത മഴയിൽ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് നെൽ വയലുകളിൽ വെള്ളം കയറി വ്യാപക നാശ നഷ്ടം

ധർമ്മത്തടുക്ക(True News, Jan 9,2021) : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് നെൽ വയലുകളിൽ വെള്ളം കയറി വ്യാപക നാശ നഷ്ടം.അമ്പത് ഏക്കറോളം സ്ഥലത്തെ നെൽകൃഷിക്കാണ്  വൻനാശമാണുണ്ടായത്. വിളവെടുക്കാറായ നെല്ലാണ് വെള്ളം കയറി നശിച്ചത്. പൈവളിഗെ പഞ്ചായത്തിലെ കുടാൽ മെർക്കളയിലാണ് വ്യാപക കൃഷിനാശമുണ്ടായത്. കുടാൽ, ശാന്തിവളപ്പ്, മുന്നൂറ്, മുന്നൂറ്, ധർമ്മത്തടുക്ക സ്വാശ്രയസംഘം എന്നീ പാടശേഖരസമിതിക്ക്‌ കീഴിലുള്ളതും സ്വകാര്യ വ്യക്തികളുടെതുമുൾപ്പെടെയുള്ള കൃഷിഭൂമിയിലാണ് വെള്ളം കയറിയത്. 


No comments