JHL

JHL

ഉള്ളാളിൽ രണ്ടു ബീഫ് കടകൾ തീവെച്ചു നശിപ്പിച്ചു. പിന്നിൽ സംഘപരിവാർ പ്രവർത്തകരെന്നു സംശയം.

തൊക്കോട്ട് (True News, Jan 9.2021): ഉള്ളാളിൽ രണ്ടു മാട്ടിറച്ചിക്കടകൾ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ശനിയഴ്ച പുലർച്ചയോടെയാണ് സംഭവം. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗദളും നേരത്തെ ഈ കടകൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസിലും മുനിസിപ്പാലിറ്റിയിലെ ഈ ആവശ്യം ഉന്നയിച്ച് ഈ സംഘടനകൾ പരാതി നൽകുകയും ചെയ്തിരുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് തീവെപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഉള്ളാൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Sponsored News:

കണ്ണൂർ യൂനിവേഴ്സിറ്റി ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം

കണ്ണൂർ യൂനിവേഴ്സിറ്റി എസ് ഡി ഇ / പ്രൈവറ്റ് ബിരുദ കോഴ്സുകൾക്ക് ജനുവരി 25 വരെ അപേക്ഷിക്കാം.

കൊവിഡ് പശ്ചാത്തലത്തിൽ ഏറെ വൈകിയാണ് യൂനിവേഴ്സിറ്റി ബിരുദ/ ബിരുദാനന്തര കോഴ്സകൾക്ക് അപേക്ഷ ക്ഷണിച്ചത്. പിഴയോട് കൂടി അപേക്ഷിക്കാനുള്ള അവസരമാണ് ജനുവരി 25. ഏപ്രിൽ അവസാന വാരത്തിലോ മെയ് ആദ്യവാരത്തിലോ ആണ് ഒന്നാം വർഷ ബിരുദ പരീക്ഷകൾ നടക്കുക.

കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം വർഷ ബി.കോം, ബി എ ഇംഗ്ലീഷ് കോഴ്സുകൾക്ക്  കുമ്പള മഹാത്മ കോളേജിൽ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് മഹാത്മ കോളേജ് ഓഫീസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടക്കേണ്ട ഫീസിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

No comments