JHL

JHL

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട് :(True News, Jan 09,2021)   ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.  വിജയന്റെ കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം.  

നേരത്തെ ഇവര്‍ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയന്‍ സ്വന്തം നാടായ കാനത്തൂര്‍ വടക്കേകരയില്‍ വീടും സ്ഥലവും വാങ്ങി താമസിക്കുകയായിരുന്നു.മദ്യ ലഹരിയില്‍ വെടിവെച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് ഒരു ചെറിയ കുട്ടിയുണ്ട്. വിവരമറിഞ്ഞ ആദൂര്‍ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

No comments