JHL

JHL

കെഎം ഷാജിക്ക് ഹ‌ൃദയാഘാതം; അൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കോഴിക്കോട്(www.truenewsmalayalam.com 09 JANUARY 2021): അഴീക്കോട് എം.എല്‍.എയായ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ഷാജി കൊവിഡ് പോസി‌റ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എം.എല്‍.എയെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.  

അഴിക്കോട് ഹൈസ്‌ക്കൂളില്‍ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസില്‍ കഴിഞ്ഞ ദിവസം ഷാജിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്‌തിരുന്നു.  ഷാജിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷത്തില്‍ പോകേണ്ടി വരും. 

നിലവില്‍ ഷാജിയെ ആന്‍ജിയോപ്ളാസ്‌ട്രിയ്‌ക്ക് വിധേയനാക്കിയതായാണ് വിവരം.

No comments