JHL

JHL

പ്രവാസി പുനരധിവാസ പദ്ധതി :നോർക്ക റൂട്ട്സ് ജനുവരി 13 ന് കാഞ്ഞങ്ങാട്ട് ക്യാമ്പ് നടത്തുന്നു

(www.truenewsmalayalam.com 08 JANUARY 2021): പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്  എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാംപും സംരംഭകത്വ പരിശീലനവും നൽകുന്നു. 13ന് 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ക്യാംപ് നടത്തും.

2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താൽപര്യമുള്ളവർ നോർക്ക റൂട്സിന്റെ www.norkaroots.org വെബ്സൈറ്റിൽ NDPREM ഫീൽഡിൽ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‍ലോഡ് ചെയ്തു മുൻകൂർ റജിസ്റ്റർ ചെയ്യണം.

തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും 2 വർഷം  വിദേശ വാസം തെളിയിക്കുന്ന  പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, 3 പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാംപിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം.  ഫോൺ: 8590602802, 04994257827

No comments