JHL

JHL

ജില്ലയിൽ ഇന്ന് കോവിഡ് വാക്‌സിൻ ഡ്രൈ റൺ

കാസർകോട്(www.truenewsmalayalam.com 08 JANUARY 2021): കോവിഡ് വാക്‌സീൻ വിതരണത്തിന്റെ അവസാന ഘട്ട തയാറെടുപ്പുകൾ വിലയിരുത്തുന്നതിനുള്ള ഡ്രൈ റൺ ജില്ലയിൽ ഇന്നു നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. കാഞ്ഞങ്ങാട് ജില്ലാശുപത്രി, ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം,കാസർകോട് കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡ്രൈ റൺ നടത്തുക.

വാക്‌സീൻ സ്വീകരിക്കുന്നവരെ അരമണിക്കൂർ നിരീക്ഷണത്തിനുശേഷമായിരിക്കും പോകാൻ അനുവദിക്കുക. ഡ്രൈ റണ്ണിലും ഇതേ രീതിയായിരിക്കും പിന്തുടരുക. വാക്‌സീൻ സ്വീകരിക്കുന്നവർക്ക് പാർശ്വഫലങ്ങളുണ്ടായാൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും. ഇതിനായി ദ്രുത കർമ്മ സേനയെ നിയോഗിക്കും.ജില്ലാ-ബ്ലോക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഉണ്ടാകും.

No comments