JHL

JHL

ഓപൺ സ്കൂൾ പ്ലസ് വൺ; പ്രവേശനം നേടാതെ നിരവധി വിദ്യാർത്ഥികൾ പുറത്ത്

കുമ്പള(www.truenewsmalayalam.com 09 JANUARY 2021): ഓപൺ സ്കൂൾ പ്ലസ് വൺ പ്രവേശനം അടുത്തയാഴ്ച അവസാനിക്കാനിരിക്കെ ഇനിയും പ്രവേശനം നേടാതെ നിരവധി വിദ്യാർത്ഥികൾ പുറത്ത്. കൊവിഡ് വ്യാപനവും തുടർന്നുള്ള പ്രതിസന്ധികളുമാണ് വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് തടസമായത്.            

മുൻ വർഷങ്ങളിലാണെങ്കിൽ ആഗസ്ത് മാസത്തോടെ ഓപൺ സ്കൂൾ പ്രവേശനം പൂർത്തിയാകേണ്ടതാണ്. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് മുടങ്ങിയ ഓപൺ സ്കൂൾ പ്രവേശനത്തിന് പിഴയടച്ച് ഡിസംബർ 31 വരെ അവസരം നൽകിയിരുന്നു. എന്നിട്ടും വിവിധ കാരണങ്ങൾ കൊണ്ട് പ്രവേശനം മുടങ്ങിയ വിദ്യാർത്ഥികൾക്കായി ഓപൺ സ്കൂൾ ജില്ലാ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ ചെന്ന് നേരിട്ട് അപേക്ഷ സമർപ്പിച്ച് പ്രവേശനത്തിന് ഇപ്പോൾ അവസരമുണ്ട്. സ്കൂളുകൾ അടച്ചിരുന്നതിനാൽ അപേക്ഷ സമർപ്പിച്ച് ഏകജാലകം വഴി പ്രവേശനത്തിന് കാത്തിരുന്ന വിദ്യാർത്ഥികൾക്ക് യഥാസമയം വിവരങ്ങൾ ലഭിക്കാത്തതിനാൽ പഠനം മുടങ്ങിയവരും കൂട്ടത്തിലുണ്ട്. പ്രൈവറ്റ് കോളജുകളിൽ ചേർന്ന് പഠിക്കാൻ ലോക്ക്ഡൗണും മറ്റുമായി രക്ഷിതാക്കൾ സാമ്പത്തിക പ്രയാസം നേരിടുന്നതും കുട്ടികൾക്ക് ഒരു വലിയ വെല്ലുവിളിയാണ്.  ഇത്തരം വിദ്യാർത്ഥികളെ സഹായിക്കാൻ ചില പ്രൈവറ്റ് കോളജുകൾ മുമ്പോട്ട് വന്നിട്ടുള്ളത് രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. 

കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക കാരണങ്ങളാൽ ഇതുവരെ സ്കൂളിൽ ചേരാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ജനുവരി 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ  50% ഫീസിളവോടെ കുമ്പള പൊലീസ് സ്റ്റേഷന് അടുത്ത് പ്രവർത്തിക്കുന്ന മഹാത്മ കോളേജിൽ ചേരാൻ അവസരമുണ്ടെന്ന് പ്രിൻസിപ്പാൾ കെ എം എ സത്താർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9895963343; 9895150 237 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments