JHL

JHL

പാലത്തായി കേസ് അട്ടിമറിച്ച ശ്രീജിത്ത് ക്രൈം ബ്രാഞ്ച് തലവൻ ; വിമൻ ജസ്റ്റിസ് മൂവേമെൻറ് പ്രതിഷേധിച്ചു

കാസറഗോഡ് (www.truenewsmalayalam.com): ഐ.ജി.ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയ നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് കാസറഗോഡ്  ജില്ലാ കമ്മിറ്റി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് സഫിയ സമീർ പ്രതീകാത്മകമായി നിയമന ഉത്തരവ് കത്തിച്ചു. പാലത്തായി കേസ് അട്ടിമറിച്ച ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് തലവനാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു.

പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ വേണ്ടി കുറ്റപത്രത്തിൽ നിന്ന് പോക്സോ ഒഴിവാക്കുകയും മെഡിക്കൽ റിപ്പോർട്ട് പൂഴ്തി വെക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ചിൻ്റെ തലവനാക്കിക്കൊണ്ട് എൽ.ഡി.എഫ് സർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ തങ്ങളുടെ നിലപാടാണ് വ്യക്തമാക്കിയത്.

കേസ് അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കൊടുക്കുന്ന നിലപാടാണ് വാളയാറിലും കണ്ടത്. സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ വിമൻ ജസ്റ്റിസ് നേതൃത്വം നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 

സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ്, ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഹീറ ലത്തീഫ് , നാസില, തയിബതുടങ്ങിയവർ നേതൃത്വം നൽകി .

No comments