JHL

JHL

പാണത്തൂരിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 6 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്


കാഞ്ഞങ്ങാട്(www.truenewsmalayalam.com 03 January 2021): കർണ്ണാടക  സുള്ള്യത്തിൽ നിന്നും പാണത്തൂർ ചെത്തുകയത്തേക്ക് വിവാഹത്തിന് വന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  രണ്ട് ആൺകുട്ടികളും രണ്ട് സ്ത്രീകൾ ഒരു പുരുഷൻ ഉൾപ്പെടെ ആറു പേർ  മരിച്ചു . നിരവധി  പേർക്ക് പരിക്കേറ്റു.
വധു വീട്ടുകാർ സഞ്ചരിച്ച    കെ എ 19 എ എ 1539 ബസാണ് അപകടത്തിൽ പെട്ടത്. പലരുടെയും നില ഗുരുതരമാണ്. പരുക്കെറ്റവരെ  പാണത്തൂർ, പൂടങ്കല്ല്, കാഞ്ഞങ്ങാട് ജില്ലാശുപത്രികളിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വിദഗ്ധചികിത്സയ്ക്കായി മംഗലാപുരം, പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയികളിലേക്ക് മാറ്റി. രക്ഷ പ്രവർത്തനം തുടരുകയാണ്

No comments