JHL

JHL

അർബുദ രോഗ നിയന്ത്രണം എൺമകജെ പഞ്ചായത്ത് തല പരിശീലനം നടത്തി


 പെർള:അർബുദരോഗനിയന്ത്രണത്തിൻ്റെ ഭാഗമായി കുടുംബാംരോഗ്യ കേന്ദ്രത്തിൻ്റെ അഭിമുഖ്യത്തിൽ എൺമകജെ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് തല പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.എസ്. ഗാംഭീര ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ആശ,കുടുംബശ്രീ സി.ഡി.എസ്,എ ഡി എസ് പ്രവർത്തകർക്കാണ് പരിശീലനം.

പഞ്ചായത്തിലെ 17 വാർഡുകളിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ  ബോധവത്കരണം നടത്തി ഹൈറിസ്ക്ക് ഗ്രൂപ്പിൻ്റെ പട്ടിക തയ്യാറാക്കി സ്ക്രീനിംഗ് നടത്തും.രോഗലക്ഷണമുള്ളവരെ മെഡിക്കൽ ക്യാമ്പുകളിൽ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചിക്ത്സ നൽകും.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സൗദബി ഹനീഫ് അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ കെ.എം ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ലീന എ ജി എന്നിവർ ക്ലാസ്സെടുത്തു.

പഞ്ചായത്ത് മെമ്പർമാരായ ഉഷ ഗണേഷ്,ഇന്ദിര,ആശലത,കുസുമാവതി,സറീന മുസ്തഫ,നരസിംഹ പൂജാരി,ശരിധര,സിഡിഎസ് പ്രസിഡൻ്റ് ജലജാക്ഷി,

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത് .വി,ബിജിത്ത് ബി,അഭിഷേക് ചിന്തു,ജെപിഎച്ച് എൻമാരായ മാജിത എ ,അനുശ്രീ  എന്നിവർ പ്രസംഗിച്ചു.

No comments