JHL

JHL

മൊഗ്രാൽ ദേശീയവേദി കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിനായുള്ള നിർദ്ദേശങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് സമർപ്പിച്ചു.


 കുമ്പള. 2023 ഫെബ്രുവരി മാസം ദക്ഷിണ റെയിൽവേ യോഗം ചേരാനിരിക്കെ  കാസറഗോഡ് ലോക്സഭാ മണ്ഡലം പരിധിയിൽ പെടുന്ന റെയിൽവേ സ്റ്റേഷനുകളുടെ പോരായ്മകളും, യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും, വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ് മോഹൻ  ഉണ്ണിത്താൻ എംപി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊഗ്രാൽ ദേശീയവേദി പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചു.


 ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും, 37 ഏക്കറോളം സ്ഥലസൗകര്യം ഉള്ളതുമായ കുമ്പള റെയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷനായോ, സാറ്റലൈറ്റ് സ്റ്റേഷനാക്കി  ഉയർത്തുകയോ ചെയ്യാൻ നടപടി സ്വീകരിക്കുക, മഴക്കാലത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്കോ പുഴയിലേക്കോ ഒഴുക്കി വിടാനുള്ള പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുക, മഴ നനഞ്ഞും,വെയിലേറ്റും യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ ഇരു ഭാഗങ്ങളിലുമായി ഫ്ലാറ്റ്ഫോമിന് മേൽക്കൂരയും,ഇരിക്കാൻ ഇരിപ്പിട സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കുക,കുമ്പള റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ വർദ്ധനവും,വരുമാന വർദ്ധനവും പരിഗണിച്ച് ഈ ഗ്രേഡിൽ ഉണ്ടായിരുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ ഡിഗ്രേഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പിലാക്കുക, വ്യാപാര ആവശ്യങ്ങൾക്കും, തീർത്ഥാടനത്തിനും, രോഗികളായവരും, വിദ്യാർത്ഥികളും യാത്ര ചെയ്യുന്നവരെറെയുള്ള കുമ്പളയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ സ്റ്റേഷന് മുന്നിലുള്ള കാടുകളും, ദ്രവിച്ചുപഴകിയ കെട്ടിടങ്ങളും പൊളിച്ചുമാറ്റിയും, ശുചീകരിച്ചും പൂന്തോട്ടങ്ങൾ, പാർക്കുകൾ നിർമ്മിച്ച് സ്റ്റേഷന്റെ  സൗന്ദര്യവൽക്കരണത്തിന് പദ്ധതി ആവിഷ്കരിക്കുക, യാത്രക്കാരുടെയും, ടാക്സിക്കാരുടെയും വാഹനങ്ങൾക്ക് വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ സ്റ്റേഷനിൽ വിശാലമായ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും, യാത്രാദുരിതത്തിനും പരിഹാരം കാണാൻ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങലാണ്   ദേശീയവേദി രാജ് മോഹൻ ഉണ്ണിത്താന് സമർപ്പിച്ചത്.



No comments