JHL

JHL

കാസര്‍കോട് ജില്ല കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമാകുന്നു: ഹ്യൂമണ്‍റൈറ്റ്സ് ഓര്‍ഗനൈസേഷന്‍


 കാസര്‍കോട്: ചികിത്സ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഗതാഗതം, വ്യവസായം, നഗരവികസനം, കാര്‍ഷിക മേഖല, സര്‍ക്കാര്‍ സേവന ഓഫീസുകള്‍, തുടങ്ങിയ ഒട്ടുമിക്ക സമസ്തമേഖലകളിലും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ കടുത്ത അവഗണനയും മനുഷ്യാവകാശ ലംഘനത്തിനും വിധേയമാവുകയാണെന്ന് ഹ്യൂമണ്‍റൈ റ്റ്സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ യോഗം ചൂണ്ടിക്കാട്ടി. വന്‍കിട കോര്‍പ്പറേറ്റുകളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും മംഗലാപുരം ലോബിയുടെ താല്‍പര്യത്തിന് വേണ്ടിയും കാസര്‍കോട് ജില്ലയെ തിരസ്കരിക്കുകയാണ്. കാസര്‍കോട് ജില്ല നേരിടുന്ന അവഗണന പോലെ തന്നെ ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികളും അവരുടെ പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വങ്ങളുടെ അവഗണന കൂടി നേരിടുന്ന പശ്ചാത്തലം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യക്തമാക്കുന്നത്.

ജില്ലക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്താവുന്ന ശക്തരായ നേതൃനിരയുടെ അഭാവം ജില്ല നേരിടുന്ന മനുഷ്യാവകാശ നിഷേധത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. ചികിത്സാ രംഗത്ത് കാസര്‍കോട് ജില്ല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ജില്ലയില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. കാസര്‍കോട് ജില്ലയിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാരായവരുടെയും ജില്ലയിലെ കാന്‍സര്‍ രോഗികളുടെയും കിടപ്പിലായ രോഗികളുടെയും ചികിത്സയും പുനരധിവാസവും സാമ്പത്തിക സഹായവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാറിന്‍റെ ഭാഗത്തുണ്ടാകണം.



കാസര്‍കോട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആയിരത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥډാരുടെ ഒഴിവുണ്ട്. ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്ന ഫയലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറില്‍ കൂടുതല്‍ നേഴ്സുമാരുടെയും അത്രതന്നെ ഡോക്ടര്‍മാരുടെയും ഒഴിവുകള്‍ ഉണ്ട്. ആധുനിക ചികിത്സ സംവിധാനങ്ങളുടെ കുറവും ഉണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശത്തിന് വിധേയമാകുന്ന ഒരു ജില്ലയാണ് കാസര്‍കോട്. നഗരത്തിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് രാത്രികാല ബസ് റൂട്ട് പെര്‍മിഷന്‍ അനുവദിക്കണമെന്നും രാത്രികാലങ്ങളില്‍ ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാതെ അധികൃതര്‍ കാസര്‍കോട് നഗരങ്ങളെ രാത്രികാലങ്ങളില്‍ തുറക്കാത്ത ഉറങ്ങുന്ന പട്ടണമായി കാസര്‍കോടിനെ മാറ്റിയിരിക്കുകയാണ്

വിദ്യാനഗര്‍ കോലായി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ ഹ്യൂമണ്‍റൈറ്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സുലേഖ മാഹിന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര അധ്യക്ഷത വഹിച്ചു. സ്കാനിയാ ബെദിര മുഖ്യ പ്രഭാഷണം നടത്തി. ഹ്യൂമണ്‍റൈറ്റ്സ് ഒര്‍ഗനൈസേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് സുബൈര്‍ പടുപ്പ് വിഷയാവതരണം നടത്തി. അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ഷാനവാസ് എം.എച്ച് ഖാസിം, അസൈനാര്‍ തോട്ടുംഭാഗം, എന്‍. എ. സീതി ഹാജി, കരീം ചൗക്കി, ശാഫി കല്ലുവളപ്പില്‍, ഖദീജ മൊഗ്രാല്‍, അബൂബക്കര്‍ പാണലം, ഗീത ജി തോപ്പില്‍, അബ്ദുള്ള കമ്പിളി, അബ്ദുള്‍ റഹീം ടി.എം തെരുവത്ത്, സിനി ജൈഷണ്‍,

സുബൈദ കെ പി,

എരിയാൽ ഷെരീഫ്,

റഹീം നെല്ലിക്കുന്ന്,

 തസ്രീഫ മൊയ്തീന്‍,

ഉസ്മാൻ പള്ളിക്കാൽ,

ശാഫി സിദ്ദക്കട്ട,

സുബൈർ സാദിഖ്,

റഹ്മാൻ ദേളി,

സി എം മുസ്തഫ,

ജോൺ ഡിസൂസ,

അബ്ദുൽ ഹമീദ്,

 സുമിത്ര വൈ,

അഷ്റഫ് കുളങ്കര,

മിഷാൻ റഹ്മാൻ'

മുഹമ്മദ് .ടി .എ,

പ്രമീള ,

 തുടങ്ങിയവര്‍ സംസാരിച്ചു. ഹ്യൂമണ്‍റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതവും മജീദ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.




No comments