JHL

JHL

കുമ്പള മീപ്പിരി സെന്റർ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം: ഫൈനൽ മത്സരം, അസീസ് കുമ്പള, ആഷിഖ് ഫോൺ ഫിക്സ്, ഇർഷാദ് കുട്ടീസ്, സൽമാൻ ഫാരിസ് മൊഗ്രാൽ വിജയികൾ.


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിന്റെ   ഫൈനൽ മത്സരത്തിൽ നാലു പേരെ വിജയികളായി തിരഞ്ഞെടുത്തു.ഗോൾനിലയും, ഫനാൾട്ടി ഷൂട്ടൗട്ടും കൃത്യമായി പ്രവചിക്കാൻ ആർക്കും കഴിയാത്തതിനാൽ അർജന്റീനയുടെ വിജയം പ്രവചിച്ച 50 പേരിൽ നിന്ന്  നറുക്കെടുപ്പിലൂടെ നാലു പേരെ തിരഞ്ഞെടുക്കുകയായിരുന്നു.ടികെ അസീസ് കുമ്പള, ആഷിഖ് ഫോൺ ഫിക്സ്, ഇർഷാദ് കുട്ടീസ് സൽമാൻ ഫാരിസ് മൊഗ്രാൽ എന്നിവരെയാണ് വിജയികളായി നറുക്കെ ടുപ്പിലൂടെ  തിരഞ്ഞെടുത്തത്.



മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ സ്കൈലർ-ഐ കെയർ സൊല്യൂഷൻ  പോൺസർ ചെയ്ത സമ്മാനം വിജയികളിലൊ രാളായ ഇർഷാദ് കുട്ടീസിന് മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ പ്രതിനിധി ഷിബു റാംപ് സമ്മാനിച്ചു. നാട്ടുവാർത്ത മാനേജിംഗ് ഡയറക്ടർ ജയരാജ് കുണ്ടംകുഴി മുഖ്യാതിഥിയായി സംബന്ധിച്ച്. ചടങ്ങിൽ അറബി ബ്രൈറ്റ് ലുക്ക്,നിയാസ് നിയാസ് സ്റ്റോർ,റഫീഖ് ഫിദ,നദീം സിറ്റി ജ്വല്ലറി മുസ്തഫ സൈക്കിൾ കമ്പനി,എംഎ മൂസ മഹർ,മഹമൂദ് സ്കൈലർ,അലി മൊഗ്രാൽ മോഡേൺ ഫാൻസി, ഇർഷാദ് കുമ്പള, മൊബൈൽ ഫിക്സ്,സബീഷ് ഫിദ, സാബിത്ത് മൊബൈൽ ഹട്ട്, സൂപ്പി, സൂപ്പി ഫുട് വെയർ ഉനൈസ് നാനോ, റാസി സ്കൈലർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ  സംഘടിപ്പിച്ച ലോക കപ്പ് ഫുട്ബാൾ  ഫൈനൽ പ്രവചന മത്സരത്തിലെ വിജയിയായ ഇർഷാദ് കുട്ടീസിന്  സ്കൈലർ-ഐ കെയർ സൊല്യൂഷൻ   സ്പോൺസർ  ചെയ്ത  സമ്മാനം ഷിബു റാംപ് സമ്മാനിക്കുന്നു.

No comments