JHL

JHL


 ബദിയഡുക്ക:കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സി.എച്ച് സി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർ,ആശ,അംഗൻവാടി,കുടുംബശി സി.ഡിഎസ്,എ ഡി എസ് ഭാരവാഹികൾ എന്നിവർക്ക് ഏക ദിന പരിശീലനം നൽകി.

പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  എം. അബ്ബാസ്  ഉദ്ഘാടനം ചെയ്തു.

വാർഡ്തലത്തിൽ ബോധവത്കരണം നടത്തി രോഗം പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി  കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലാ കാൻസർ നിയന്ത്രണ പദ്ധതി,മലബാർ കാൻസർ സെൻ്ററിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിൽ ബോധവത്കരണവും പരിശോധനയും നടത്തുന്നത്.

സ്തനാർബുദം,വായിലെ കാൻസർ,ഗർഭാശയഗള കാൻസർ,ശ്വാസകോശ കാൻസർ,മലാശയ കാൻസർ തുടങ്ങിയവയാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട കാൻസർ.

ജനിതക പ്രത്യേകത,കൂടി വരുന്നപ്രായം,ജീവിത ശൈലി മുതലായവ കാൻസർ കാരണങ്ങളായി കണക്കാക്കുന്നു.

ഉണങ്ങാത്ത മുറിവുകൾ,പെട്ടെന്ന് ഉണ്ടാവുന്നതോ,വലുതാവുന്നതോ ആയ മുഴകൾ, തുടരെ തുടരെയുള്ള ദഹനകേട്,മൂത്രത്തിലും മലത്തിലൂടെയുള്ള തുടർച്ചയായ രക്തം പോക്ക്,തുടർച്ചയായ ശബ്ദമടപ്പും ചുമയും തുടങ്ങിയവയും കാൻസർ രോഗ ലക്ഷങ്ങൾ ആവാം.

സന്നദ്ധ സംഘടനകൾ,കുടുംബശ്രീ,യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാർഡുകളിൽ ബോധവത്ക്കരണം നടത്തുന്നത്.

പഞ്ചായത്ത് മെമ്പർ ശ്യാംപ്രസാദ് മാന്യ അദ്ധ്യക്ഷം വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വനി ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രവികുമാർ റൈ പഞ്ചായത്ത് മെമ്പർമാരായ ഹമീദ് പള്ളത്തടുക്ക,ബാലകൃഷ്ണ ഷെട്ടി,ഹമീദ് കെടഞ്ചി,പി എച്ച് എൻ സത്യഭാമ,സി സി എസ് ചെയർമാൻ അനിത ക്രാസ്ത എന്നിവർ പ്രസംഗിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ്  ,ജെ പി എച്ച്എൻ ലീന എ.ജി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ കെ.എം,രാജേഷ് കെ.എസ്,ഷാക്കിർ കെ കെ ക്ലാസ്സെടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ ബിജുമോൻ തോമസ് സ്വാഗതവും ജെ എച്ച് ഐ ബാബു വി.കെ നന്ദിയും പറഞ്ഞു.

പടം: 1.കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബദിയഡുക്ക സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ  നടത്തിയ ക്യാൻസർ നിയന്ത്രണ പഞ്ചായത്ത് തല പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.

2.കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബദിയഡുക്ക സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ നിയന്ത്രണ പരിശീലന പരിപാടിയിൽ ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് ക്ലാസ്സെടുക്കുന്നു.

No comments