JHL

JHL

ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായി കാസറഗോഡ് സ്വദേശി അറസ്റ്റില്‍ മറ്റൊരാള്‍ കൂടി പൊലീസ് വലയില്‍



കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയിൽ നിന്ന് യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖ് (28) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

ലോഡ്ജിന് പുറത്തുള്ള സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ലഹരിമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്.


48 ഗ്രാം തൂക്കംവരുന്ന 100 എണ്ണം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.ഓൺലൈൻ വഴി മയക്കുമരുന്ന് വരുത്തി വിൽപന നടത്തുന്നയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുള്ള മറ്റൊരാൾ പൊലീസ് വലയിലായിട്ടുണ്ട്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാർ, എസ് ഐ വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് മർസൂഖിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 

No comments