ഇനി ബേക്കലിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്ര, ഫ്ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദർശനം, വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നിരവധി പ്രദർശന, വിൽപ്പന സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിൽ കാണാം.
അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. 200ലധികം സ്റ്റാളുകൾ ഉണ്ടാകും.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ റോബോട്ടിക് ഷോയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പുഷ്പപ്രദർശനവും ഉദ്ഘാടനം ചെയ്തു.
ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവേശനം. പുതുവത്സര ദിനത്തിൽ പകൽ 11 മുതൽ പിറ്റേന്ന് പുലർച്ചെ വരെ പ്രവേശനവും ആഘോഷങ്ങളും ഉണ്ടായിരിക്കും.ഫെസ്റ്റിവൽ കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർത്താനുള്ള സൗകര്യം പാർക്കിന് പുറത്താണ് ഏർപ്പെടുത്തിയിട്ടുള്ളത്. വാഹനങ്ങൾ പാർക്കിലേക്ക് പ്രവേശിപ്പിക്കില്ല.
Post a Comment