JHL

JHL

ലീഡർ കെ കരുണാകരൻ കോൺഗ്രസ്‌ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത നേതാവ്മ-ണ്ഡലം കോൺഗ്രസ്‌ ഐ കമ്മിറ്റി.


 കുമ്പള. കോൺഗ്രസ് പ്രതിസന്ധിഘട്ടങ്ങളിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് സഹായകമായത് ലീഡർ കെ കരുണാകരന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയായി രുന്നുവെന്ന് കുമ്പള മണ്ഡലം കോൺഗ്രസ്-ഐ കമ്മിറ്റി അനുസ്മരിച്ചു.


 കെ കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസിൽ  പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദാസൻ കടപ്പുറം,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, രവിരാജ് തുമ്മ,ലോക്നാഥ്‌ ഷെട്ടി, ഉമേഷ്‌ മാസ്റ്റർ,രാമ കാർളെ, മാന കുമ്പള,രമേശ്‌ ഗാന്ധി നഗർ, ഡോൾഫിൻ ഡിസൂ സ്, ഹനീഫ് കുമ്പള, തോമസ് ഡിസൂസ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: ലീഡർ കെ കരുണാകരൻ അനുസ്മരണ ദിനത്തിൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ച്ചായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു




No comments