JHL

JHL

പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി,പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കു ടേബിൾ ചെയർ വിതരണം ചെയ്തു


 പഞ്ചായത്ത് പദ്ധതി 2022-23 ൽ ഇൾപ്പെടുത്തി പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള 33 വിദ്യാർത്ഥികൾക്കു ടേബിൾ-ചെയർ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ ആൾവ നിർവ്വഹിച്ചു.


പരിപാടിയിൽ വൈസ് പ്രസിഡന്റ് ജയന്തി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്,മെമ്പർ കേശവ എസ് ആർ,എസ് സി പ്രമോട്ടർ ഭരത്,എസ് റ്റി പ്രമോട്ടർ ജയപ്രകാശ്,പ്രേരക സാവിത്രി എം തുടങ്ങിയവർ സംസാരിച്ചു.
പദ്ധതി നിർവഹണ ഉദ്യോഗസ്ഥ സ്ക്കൂൾ എച്ച് എം ഗൗരി ടീച്ചർ സ്വാഗതം പറഞ്ഞു.



No comments