JHL

JHL

കുമ്പളയിൽ കടകളിൽ കവർച്ച


 കുമ്പള: കുമ്പളയിൽ കടകളിൽ കവർച്ച. ബദിയടുക്ക റോഡിൽ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയിലും രമേശ നായിക്കിന്റെ ഉടമസ്ഥതയിലുള്ള കടയിലുമാണ് കവർച്ച നടന്നത്.

       രമേശനായിക്കിന്റെ കടയിൽ നിന്ന് 3,500 രൂപയും അയ്യായിരം രൂപയോളം വരുന്ന സാധനങ്ങളുമാണ് കവർന്നത്. കവർച്ചയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

     പ്രമോദിന്റെ കടയിൽ നിന്ന് 11,000 രൂപയും 35,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളും കവർന്നിട്ടുണ്ട്.

No comments