JHL

JHL

കുമ്പള മീപ്പിരി സെന്റർ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം:രണ്ടാം സെമി ഫൈനൽ,കുമ്പള എയ്സ് അക്കൗണ്ടിംഗ് വിദ്യാർത്ഥി ഇജാസ് ചേവാർ സമ്മാനാർഹൻ.


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിന്റെ രണ്ടാം സെമി  ഫൈനൽ മത്സരത്തിൽ ഫ്രാൻസിന്റെ വിജയം ഗോൾ നില അടക്കം പ്രവചിച്ച കുമ്പള എയ്സ് അക്കൗണ്ടിംഗ് വിദ്യാർത്ഥി ഇജാസ് ചേവാർ സമ്മാനാർഹനായി.225പെർ പങ്കെടുത്ത പ്രവചന മത്സരത്തിൽ കൃത്യമായി പ്രവചിച്ച 15 പേരിൽ നിന്നാണ് ഇജാസ് നറുക്കെടുപ്പിലൂടെ വിജയിയായത്.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ ഴാറാ കളക്ഷൻ- ഫാത്തിമാ ഫാഷൻ സ്പോൺസർ ചെയ്ത സമ്മാനം ഉടമകളായ ഹമീദ് ,റിയാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.ചടങ്ങിൽ,റഫീഖ് ഫിദ, ഹാരിസ് മിസ്സ്‌ റോസ്,സാദിഖ് മുമ്മാസ്, ദാവൂദ് ഹക്കീം ജെഎച്എൽ, അമീർ ജമാൽ ജെഎച് എൽ, സഫ്‌വാൻ, എം എ മൂസ മഹർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ  സംഘടിപ്പിച്ച ലോക കപ്പ് ഫുട്ബാൾ രണ്ടാം സെമി ഫൈനൽ പ്രവചന മത്സരത്തിലെ വിജയിയായ ഇജാസ് ചേവാറിന് ഫാത്തിമാ ഫാഷൻ-ഴാറാ കളക്ഷൻ സ്പോൺസർ  ചെയ്ത  സമ്മാനം ഉടമകളായ ഹമീദ് ,റിയാസ് എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

No comments