JHL

JHL

വാസ്തു ദോഷമകറ്റാൻ കോൺഗ്രസ് ഓഫീസ് പടവുകൾ എട്ടിൽ നിന്ന് ഒമ്പതാക്കുന്നു


 മംഗളുരു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിൽ കോൺഗ്രസ് എട്ട് സീറ്റുകളിൽ ഏഴിലും പൊട്ടിയതിന്റെ ദോഷമകറ്റാൻ പാർട്ടി വഴി കണ്ടെത്തി.മല്ലികട്ടെ ജില്ല കോൺഗ്രസ് ഭവനിലേക്കുള്ള പടവുകൾ ഇരട്ടയക്കം എട്ടിൽ നിന്ന് ഒമ്പതാക്കി പണിയുന്നതിലൂടെ വാസ്തുദോഷം നീക്കാമെന്നാണ് വിശ്വാസം.

സിദ്ധാരാമയ്യയുടെ സർക്കാർ ഭരിച്ചപ്പോൾ മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ചതാണ് ജില്ല കോൺഗ്രസ് ഓഫീസ് സമുച്ചയം. ബി.രമാനാഥ റൈ,യു.ടി.ഖാദർ എന്നീ മന്ത്രിമാർ ഉൾപ്പെടെ ജില്ലയിൽ ഏഴ് എം.എൽ.എമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്.ബി.ജെ.പിക്ക് സുള്ള്യ സംവരണ മണ്ഡലത്തിൽ എസ്.അങ്കാറ മാത്രം. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മംഗളൂറു മണ്ഡലത്തിൽ നിന്ന് യു.ടി.ഖാദർ ഒഴികെ മറ്റ് ഏഴിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.

മറ്റൊരു തെരഞ്ഞെടുപ്പ് മുറ്റത്ത് എത്തി നിൽക്കെയാണ് ഡി.സി.സി ഓഫീസിൽ വാസ്തു വിധിപ്രകാരം ക്രമീകരണങ്ങൾ നടക്കുന്നത്.ഇക്കാര്യം ഏറെ നേതാക്കളും സമ്മതിക്കുന്നു.പ്രിയദർശിനി ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടം. എന്നാൽ, ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാറിന്റെ പറയുന്നതിങ്ങനെ: വാസ്തുദോഷ വിഷയമൊന്നും ഇല്ല.ഞങ്ങളുടെ കെട്ടിടത്തിൽ ആവശ്യാനുസരണം അറ്റകുറ്റപ്പണിക്ക് ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ?"


No comments