JHL

JHL

അർബുദ രോഗ നിയന്ത്രണം മധൂരിൽ പഞ്ചായത്ത് തല പരിശീലനം നടത്തി


 മധൂർ:അർബുദരോഗനിയന്ത്രണത്തിൻ്റെ ഭാഗമായി കുടുംബാംരോഗ്യ കേന്ദ്രത്തിൻ്റെ അഭിമുഖ്യത്തിൽ മധൂർ ഉളിയത്തടുക്ക അടൽജി ഹാളിൽ വെച്ച് പഞ്ചായത്ത് തല പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ആശ,കുടുംബശ്രീ സി.ഡി.എസ്,എ ഡി എസ് പ്രവർത്തകർക്കാണ് പരിശീലനം.

പഞ്ചായത്തിലെ 20വാർഡുകളിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ  ബോധവത്കരണം നടത്തി ഹൈറിസ്ക്ക് ഗ്രൂപ്പിൻ്റെ പട്ടിക തയ്യാറാക്കി സ്ക്രീനിംഗ് നടത്തും.രോഗലക്ഷണമുള്ളവരെ മെഡിക്കൽ ക്യാമ്പുകളിൽ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചിക്ത്സ നൽകും.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉമേശ് ഗട്ടി ഉളിയ അദ്ധ്യക്ഷം വഹിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ കെ.എം എന്നിവർ ക്ലാസ്സെടുത്തു

പഞ്ചായത്ത് മെമ്പർമാരായ ഉദയകുമാർ സി.എച്ച്, ഹബീബ് ചെട്ടും കുഴി,അമ്പിളി ഇ,ഹനീഫ അറന്തോട്,

ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  റോബിൻസൺ എസ്.ജി,ജംസീൽ എം ,ആദർശ് കെ കെ,ജെ പി എച്ച് എൻമാരായ ശാന്ത,ഷാന,ജിൻസി, സബീന എന്നിവർ പ്രസംഗിച്ചു.

പടം: കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മധൂർ പഞ്ചായത്ത് തല പരിശീലന പരിപാടി പ്രസിഡൻറ് കെ.ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

No comments