JHL

JHL


 കുമ്പള: മൊഗ്രാലിൽ വെള്ളിയാഴ്ച ആരംഭിച്ച സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് മലപ്പുറം ജില്ല വിജയിച്ചു. കോട്ടയത്തെയാണ് പരാജയപ്പെടുത്തിയത്. രാവിലെ സംഘാടക സമിതി രക്ഷാധികാരി പി. എം. മുനീർ ഹാജി പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റിന്റ് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഹമീദ് സ്പീക് അധ്യക്ഷത വഹിച്ചു.  ജില്ല പഞ്ചായത്തംഗം ജമീല സിദ്ദീക്ക്, സുബ്ബണ്ണ ആൾവ, നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, മൂസ ഷെരീഫ്, സ്മിത കെ.ടി. പാർവതി നായർ, എം. അബ്ബാസ്, രവിപൂജാരി, സി. എ. സുബൈർ, സുജിത് റായ്, അഹമ്മദ് അലി, താജ്യദ്ദീൻ, ധന്യ, രിയാസ്, എന്നിവർ സംബന്ധിച്ചു. എം. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments