JHL

JHL


 കുമ്പള. കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് ജംഗ്ഷനിൽ അപകടക്കെ ണിയൊരുക്കി വൈദ്യുതി ട്രാൻസ്ഫോമർ. നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്ന റോഡ് വക്കിലാണ്  സുരക്ഷാ വേലിയില്ലാതെ ട്രാൻസ്ഫോമർ ഭീഷണി ഉയർത്തുന്നത്. റോഡിനടുത്തായാണ് ട്രാൻസ്ഫോമർ നിൽക്കുന്നത്.

 സ്കൂൾ കുട്ടികൾ നടന്നു പോകുന്ന വഴിയിൽ കുട്ടികൾ ഒന്ന് കൈ നിവർത്തിയാലോ, അബദ്ധത്തിൽ തൊ ട്ടുപോയാലോ അപകട സാധ്യത ഏറെയാണെന്ന് രക്ഷിതാക്കൾ പറയുന്നു. കൈകൊണ്ട് തൊടാൻ പറ്റുന്ന നിലയിൽ താഴെയാണ് ഫ്യൂസ് കാരിയറുകൾ സ്ഥാപിച്ചിട്ടുള്ളത്.

 ട്രാൻസ്ഫോമറിന് അടിയന്തരമായി സംരക്ഷണവേലി നിർമ്മിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

ഫോട്ടോ: കുമ്പള കോയി പ്പാടി-കൊപ്പളം പ്രദേശ റോഡ് ജംഗ്ഷനിൽ സുരക്ഷാ വേലിയില്ലാതെ അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോമർ.

No comments