JHL

JHL


 മൊഗ്രാൽ. ലോകകപ്പ് ഫുട്ബോൾ കാണാൻ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്, ക്ലബ്ബിന് സമീപം സ്ഥാപിച്ച തുണിപ്പന്തലും,സ്ക്രീനും ഇന്ന് വെളുപ്പിന് വീശിയടിച്ച ശക്തമായ കാറ്റിലും,മഴയത്തും തകർന്നു.

 സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻ ഷിപ്പിന് സ്ഥാപിച്ചിരുന്ന തുണിപ്പന്തലും കാറ്റിൽ പറന്നുപോയി. പന്തൽ സമീപത്തെ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിനു മുകളിൽ പതിച്ച നിലയിലാണ്. മൊഗ്രാൽ ഫിർദൗസ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ബഷീറിന്റെ താണ് തുണിപ്പന്തൽ. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബഷീർ പറഞ്ഞു.

 അതേസമയം കളി കാണാൻ വീണ്ടും പന്തൽ പുനസ്ഥാപിച്ച്  സൗകര്യം ഒരുക്കുമെന്ന് ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.

ഫോട്ടോ: ലോകകപ്പ് ഫുട്ബോൾ കളി കാണാൻ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഒരുക്കിയ തുണിപ്പന്തലും, സ്ക്രീനും ശക്തമായ കാറ്റിലും മഴയിലും തകർന്ന നിലയിൽ.

No comments