JHL

JHL

പുഴയോര ലിങ്ക് റോഡിൽ വെള്ളം കയറി:കൊപ്പളം റെയിൽവേ അണ്ടർ പാസേജ് തുറന്നുകൊടുക്കാൻ നാട്ടുകാരുടെ തിരക്കിട്ട നീക്കം.


 മൊഗ്രാൽ. വേലിയേറ്റ സമയത്ത് കൊപ്പളം പുഴയോര ലിങ്ക് റോഡിൽ വെള്ളം കയറുന്നത് യാത്രാദുരിതത്തിന് കാരണമാവുന്നു. ഇതിന് പരിഹാരമെന്നോണം പണി പൂർത്തിയായി വരുന്ന കൊപ്പളം റെയിൽവേ അണ്ടർ പാസേജ് തുറന്നു കൊടുക്കാൻ നാട്ടുകാരുടെ തിരക്കിട്ട നീക്കം.


 അന്തർ പാസേജ്- കൊപ്പളം തീരദേശ ലിങ്ക് റോഡ് നിർമ്മാണത്തിനുള്ള ശ്രമമാണ് നാട്ടുകാർ നടത്തുന്നത്. ഇതിനായി സ്ഥല ഉടമകളുമായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.   റോഡിനായി സ്ഥലം വിട്ട് നൽകാൻ സ്ഥല ഉടമകൾ സമ്മതം അറിയിച്ചിട്ടുമുണ്ട്. ത്രിതല പഞ്ചായത്ത് ഫണ്ടോ, എംപി,എംഎൽഎ മുഖാന്തരമുള്ള സർക്കാർ ഫണ്ടോ  ലഭിക്കാൻ കാലതാമസം നേരിടുമെന്ന് അതിനാൽ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് തൽക്കാലത്തേക്ക് മണ്ണിട്ട് റോഡ് നിർമ്മിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. പിന്നീട് ഫണ്ട് ലഭ്യമാകുന്ന മുറക്ക് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.


 കൊപ്പളം അണ്ടർ പാസേജ് യാഥാർത്ഥ്യമാകുന്നതോടെ മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്കളുടെ യാത്രാദുരിതത്തിനാണ് പരിഹാരമാവുക. മൂന്നു പതിറ്റാണ്ട് കാലത്തെ മുറവിളിക്കൊടുവിലാണ് അണ്ടർ പാസ്സേജ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാറിന്റെ  ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി രണ്ടേകാൽ കോടിയോളം രൂപ റെയിൽവേയ്ക്ക് കൈ മാറിയതോടെയാണ് അണ്ടർ പാസ്സേജ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്.2020ൽ ജോലികൾ ആരംഭിച്ചുവെങ്കിലും ഏറ്റെടുത്ത നിർമ്മാണ കമ്പനിയുടെ അനാസ്ഥ മൂലം ജോലിയിൽ കാലതാമസം നേരിട്ടത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധം കനത്തതോടെ ജനപ്രതിനിധികൾ ഇടപെട്ടതോടെയാണ് ജോലികൾ വേഗത്തിലാ കാൻ സഹായകമായത്.



No comments