JHL

JHL

കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടർ ആസ്പത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും നടത്തി


 കുമ്പള: കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടർ ആസ്പത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വെച്ച്  മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും നടത്തി. 

മംഗൽപ്പാടി താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയിലെ ഡോ: മുഹമ്മദ് മുസ്തഫ ക്യാമ്പ് ഉത്ഘാടനം ചെയ്‌ത് പരിശോധനയ്ക്ക് നേതൃത്വം നൽകി. കുമ്പള കോസ്റ്റൽ പോലീസ് ഇൻസ്പെക്റ്റർ ശ്രീ. ദിലീഷ്.കെ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ശ്രീ. കുഞ്ഞികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ഡോ: സഖിയ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ഹരീഷ്.എം, JPHA ശ്രീമതി ആൻസി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സിവിൽ പൊലീസ് ഓഫിസർ ശ്രീ. ബാബു പാറമേൽ നന്ദിയർപ്പിച്ച് സംസാരിച്ചു. 

പരിപാടിയിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും കോസ്റ്റൽ പോലീസ് സ്റ്റാഫും തീരദേശവാസികളും പങ്കെടുത്തു.



No comments