JHL

JHL


 മൊഗ്രാൽ. നിലവിലെ വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന പാഠ്യ പദ്ധതി പരിഷ്കരണങ്ങളിലും, ഭേദഗതികളിലും  വ്യാപകമായ പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിൽ പിടിഎ കമ്മിറ്റികളുടെയും, സംഘടനകളുടെയും വിയോജിപ്പ് സർക്കാർ കണക്കിലെടുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

 സർക്കാർ പുറത്തിറക്കിയ 116 പേജുള്ള "പാഠ പുസ്തക ചട്ടക്കൂട്''കരട് പുസ്തകത്തിൽ മതവിശ്വാസത്തെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. ഒപ്പം സ്വവർഗ്ഗ ലൈംഗികതയെയും, സ്വവ ർഗ്ഗരതിയെയും, ആർത്തവ കാലഘട്ടത്തെ പോലും പുസ്തകത്തിൽ ചർച്ചയ്ക്ക് വിധേ യമാക്കിയിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്ര ചിന്തയും, ശാസ്ത്രാവ ബോധവും പ്രോത്സാഹിപ്പിക്കേണ്ടടുത്ത് യുക്തിപൂർവ്വം ചിന്തിക്കുക എന്നത് യുക്തിവാദത്തിലേക്കുള്ള വഴിയൊരുക്കലാണ്. ഇത് അംഗീകരിക്കാനാവില്ല. ആൺ- പെൺ വ്യത്യാസമില്ലാതെയുള്ള ഇരിപ്പിടം ഇതിനകം തന്നെ പിടിഎ കമ്മിറ്റി യോഗങ്ങളിൽ വ്യാപകമായ എതിർപ്പുകൾ വന്നു കഴിഞ്ഞിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്ന് ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു.


യോഗത്തിൽ പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ടി കെ ജാഫർ സ്വാഗതവും, ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട്‌ നന്ദിയും പറഞ്ഞു. ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

No comments