JHL

JHL


 കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 

പ്രവചന മത്സരത്തിനിടെ ഇടവേള ദിവസമായ ഇന്നലെ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ആറ് ചോദ്യങ്ങളടങ്ങിയ ക്വിസ് മത്സരം സംഘടിപ്പിച്ചു. 

ഇരുന്നൂറോളം പേർ പങ്കെടുത്ത ക്വിസ്  മത്സരത്തിൽ ഉത്തരം കൃത്യമായി എഴുതിയ 60 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ കുമ്പള മീപ്പിരി സെന്ററിലെ ഫാത്തിമാ ഫാഷൻ ഉടമ റിയാസ് വിജയിയായി.


മീപ്പിരി സെന്ററിൽ  നടന്ന ചടങ്ങിൽ  വിജയിക്കുള്ള ജെഎച്എൽ ബിൽഡേഴ്സ് - ഇല്യൂഷൻ ലൈറ്റ് ആൻഡ് ഗിഫ്റ്റ്  സ്പോൺസർ ചെയ്ത സമ്മാനം  ഷോപ്പ് ഉടമകളായ അബ്ദുല്ലത്തീഫ് കുമ്പള, ഇസ്മായിൽ മൂസ കൊ പ്പളം, എന്നിവർ ചേർന്ന് സമ്മാനിച്ചു.  അറബി ബ്രൈറ്റ് ലുക്ക്, ഹമീദ് ഴാറ ഫാഷൻ,എംഎ മൂസ മഹർ, ഹക്കീം, ആബിദ, ജമാൽ, സഫ്വാൻ, സമീർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ  സംഘടിപ്പിച്ച ഇടവേളയിലെ ക്വിസ് മത്സര  വിജയിക്കുള ജെ എച്എൽ ബിൽഡേഴ്സ് - ഇല്യൂഷൻ ലൈറ്റ് ആൻഡ് ഗിഫ്റ്റ് സ്പോൺസർ ചെയ്ത സമ്മാനം  ഉടമകളായ അബ്ദുല്ലത്തീഫ് കുമ്പള, ഇസ്‌മയിൽ -മൂസ കൊപ്പളം എന്നിവർ ചേർന്ന്  സമ്മാനിക്കുന്നു.

No comments