JHL

JHL


 ദോഹ : ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച് മൊറോക്കോ സെമിയില്‍. മറുപടിയില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോയുടെ ജയം. 42–ാം മിനിറ്റില്‍ യുസഫ് എന്‍ നെസിരിയാണ് മൊറോക്കോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറേബ്യന്‍ രാജ്യമാണ് മൊറോക്കോ. ലോകകപ്പില്‍ മൊറോക്കോയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.


ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായി അപകടം മണത്തതോടെ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകും മുൻപേ പോർച്ചുഗൽ പരിശീലകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ കാൻസലോ എന്നിവരെ കളത്തിലിറക്കി. റൂബൻ നെവാസ്, റാഫേൽ ഗുറെയ്റോ എന്നിവർക്കു പകരമായിരുന്നു ഇത്. മൊറോക്കോ നിരയിൽ പരുക്കേറ്റ റൊമെയ്ൻ സയ്സിനു പകരം അഷ്റഫ് ദാരിയെത്തി. പിന്നീട് സെലിം അമല്ലയെ പിൻവലിച്ച് വാലിദ് ഷെദിരയേയും യൂസഫ് എൻ നെസിറിയെ പിൻവലിച്ച് ബദിർ ബെനോനിനെയും കളത്തിലിറക്കി. മത്സരം 70–ാം മിനിറ്റിലേക്ക് അടുക്കവെ ഗോൺസാലോ റാമോസിനു പകരം റാഫേൽ ലിയോയും ഒട്ടാവിയോയ്ക്കു പകരം വിട്ടീഞ്ഞയും കളത്തിലെത്തി. മാറ്റങ്ങളുടെ ബലത്തിൽ പരമാവധി പൊരുതി നോക്കിയെങ്കിലും, മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധം പിളർത്താനാകാതെ പോർച്ചുഗൽ തോറ്റു മടങ്ങി.

No comments