JHL

JHL

എംഎസ്‌സി കൗൺസിലിംഗ് സൈകോളജിയിൽ രണ്ടാം റാങ്ക് നേടി അഭിമാനമായി കാസർകോട് സ്വദേശിനി അരീബ ഷംനാട്


 ചെമ്മനാട്: കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം ലോയോളാ കോളജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും എംഎസ്‌സി കൗൺസിലിംഗ് സൈകോളജിയിൽ രണ്ടാം റാങ്ക് നേടി കാസർകോട് സ്വദേശിനി അഭിമാനമായി. ചെമ്മനാട്ടെ അരീബ ഷംനാടാണ് റാങ്ക് കരസ്ഥമാക്കിയത്.      നേരത്തെ ബിഎസ്‌സി സൈകോളജിയിലും റാങ്ക് നേടി അരീബ മിടുക്ക് തെളിയിച്ചിരുന്നു. ഇൻഗ്ലീഷ് പ്രഭാഷണത്തിൽ പ്രവീണ്യമുള്ള അരീബ നല്ല വായനക്കാരി കൂടിയാണ്. ചെമ്മനാട്ടെ അൻവർ ഷംനാട് - ശബാന ദമ്പതികളുടെ മകളാണ്.

No comments