JHL

JHL

കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രം; വികസനവുമില്ല, അറ്റകുറ്റപ്പണികളുമില്ല, രോഗികൾക്ക് ദുരിതം.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവർമെന്റ് സർക്കാർ ആശുപത്രിയുടെ(സിഎച് സി ) വികസനത്തോട് അധികൃതർ കണ്ണടക്കുമ്പോൾ, ആശുപത്രിയിൽ അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ പോലും നടത്താത്തത് രോ ഗികൾക്ക് ദുരിതമാകുന്നു.

 ഫാർമസി ഉൾപ്പെടുന്ന പഴയ കെട്ടിടങ്ങളിലെ വരാന്തയും,ചവിട്ടുപടിയുമൊക്കെ തകർന്ന നിലയിലാണ്. ചവിട്ട് പടിയുടെ സിമന്റും, കല്ലുകളും  ഇളകിയതിനാൽ കഴിഞ്ഞാഴ്ച ആശുപത്രിയിലെത്തിയ രോഗി ചവിട്ടുപടി കയറുന്നതിനിടയിൽ വീണ് പരിക്കേറ്റ സംഭവവു മുണ്ടായിട്ടുണ്ട്. 61വർഷം പഴക്കമുള്ള പഴകിയ കെട്ടിടങ്ങളൊക്കെ ദ്രവിക്കുന്നതും, തുരുമ്പെടുത്ത് നശിക്കുന്നതും രോഗികൾക്ക് ഭീഷണിയായിട്ടുണ്ട്.

 ദിവസേന 300 ഓളം രോഗികളാണ് കുമ്പള സി എച്ച് സി യിൽ എത്തുന്നത്. കാല പ്പഴക്കംചെന്ന കെട്ടിടങ്ങളിലാണ് രോഗികളെ പരിശോധിക്കുന്നത്. ജില്ലയിലെ വിധഭാഗങ്ങളിലുള്ള  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കെട്ടിടങ്ങളും മറ്റും നിർമ്മിച്ചു അടിസ്ഥാന സൗകര്യം ഒരുക്കുകയും, ഡയാലിസിസ് സംവിധാനവുമൊക്കെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുമ്പളയോട് മാത്രമാണ് ഈ അവഗണന. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പള  പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.


No comments