JHL

JHL

മുംബയിൽ ആരിക്കാടി സ്വദേശി മരിച്ചത് കൂറ് കച്ചവടക്കാരന്റെ മർദ്ദനമേറ്റ്


കുമ്പള(www.truenewsmalayalam.com):  മുംബയിൽ  ആരിക്കാടി സ്വദേശി  മരിച്ചത് കൂറ് കച്ചവടക്കാരന്റെ മർദ്ദനമേറ്റ.  ആരിക്കാടി കുന്നിൽ ഖിളരിയ മസ്ജിദിന് സമീപം താമസിക്കുന്ന നാട്ടക്കൽ അബ്ദുൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഹനീഫ്(48) ആണ് മരിച്ചത്. മുംബൈ ഡോംഗ്രിയിൽ മുംബൈ സ്വദേശിയായ നൂറുൽ ഇസ്‌ലാം ഷെയ്ക്ക് എന്നയാളുടെ ഗസ്റ്റ് ഹൗസ് നടത്തിവരികയായിരുന്നു ഇയാൾ. നേരത്തെ നൂറുൽ ഇസ്‌ലാം ഷെയ്ക്ക്ന്റെ തന്നെ മറ്റൊരു ഗസ്റ്റ് ഹൗസിൽ നിന്ന് ഹനീഫയെ ഒഴിവാക്കിയിരുന്നതായി  പറയപ്പെടുന്നു. അതിൽ 40 ലക്ഷം രൂപ മുഹമ്മദ് ഹനീഫക്ക് നൂറുൽ ഇസ്‌ലാം നൽകാനുണ്ടായിരുന്നതായാണ് വിവരം.
ഈ തുക പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്ന് മുഹമ്മദ് ഹനീഫ നൂറുൽ ഇസ്‌ലാം ഷെയ്ക്കിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി പിൻവലിക്കാൻ ആവശ്യെപെട്ട് നൂറുൽ ഇസ്‌ലാം ഷെയ്ക്ക് മുഹമ്മദ് ഹനീഫിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതായി പറയപ്പെടുന്നു. പരാതി പിൻവലിക്കാത്ത വൈരാഗ്യത്തിൽ രണ്ടാഴ്ച മുമ്പ് നൂറുൽ  ഇസ്‌ലാം ഷെയ്ക്കിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ട സംഘം മുഹമ്മദ് ഹനീഫയെ വധിക്കാൻ ശ്രമിച്ചിരുന്നു.




No comments